2018, മേയ് 20, ഞായറാഴ്‌ച

വിവാദ സിനിമ ‘ഇരുട്ടുഅറയില്‍ മുരുട്ടുകുത്തി’ന്റെ രണ്ടാം ഭാഗം ഉടന്‍ ; ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി സംവിധായകന്‍
‘ഹരഹര മഹാദേവകി’ ഫെയിം പി. ജയകുമാറിന്റെ രണ്ടാം സംവിധാന സംരംഭം ഇരുട്ടു അറയില്‍ മുരുട്ടു കുത്ത്് വലിയ വിവാദങ്ങള്‍ക്കാണ് കാരണമായത്. ഈ അഡല്‍ട്ട് ഹൊറര്‍ കോമഡി ചിത്രം കാണാന്‍ മുഖംമറച്ചാണ് ഭൂരിപക്ഷം പേരും തീയേറ്ററുകളിലെത്തിയത്. എന്തായാലും ചിത്രം മികച്ച കളക്ഷനാണ് നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍ രംഗത്തെത്തിയിരിക്കുന്നു.

‘ഇരുട്ടു അറയില്‍ മുരുട്ടു പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി ഏറ്റെടുത്തതില്‍ വളരെ സന്തോഷമുണ്ട്. ചിത്രത്തെപ്പറ്റി വളരെ മോശം പ്രചാരണമുണ്ടായിട്ടും സ്ത്രീകളുള്‍പ്പെടെ എന്റെ ചിത്രം കാണാനെത്തി. ഇപ്പോള്‍ മറ്റൊരു വെളിപ്പെടുത്തല്‍ നടത്താനാഗ്രഹിക്കുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടന്‍ തന്നെ പ്രേക്ഷകരിലേക്കെത്തും.

രണ്ടാം ഭാഗത്തിന്റെ പ്രത്യേകത ഇതില്‍ ഗൗതം കാര്‍ത്തിക് ഉണ്ടായിരിക്കില്ല എന്നതാണ്. പുതിയ ഒരു കൂട്ടം വെര്‍ജിന്‍ ആണ്‍കുട്ടികളായിരിക്കും രണ്ടാം ഭാഗത്ത് . ആദ്യ ഭാഗത്തില്‍ ഗൗതമിന്റെ വെര്‍ജിനിറ്റി നഷ്ടമാകുന്നതാണല്ലോ അവതരിപ്പിക്കുന്നത്. അതിനാല്‍ തന്നെ രണ്ടാം ഭാഗത്തില്‍ അദ്ദേഹം ഉണ്ടായിരിക്കില്ല.’ ബിഹൈന്‍ഡ് വുഡ്‌സുമായുള്ള അഭിമുഖത്തില്‍ സന്തോഷ് പറഞ്ഞു.

ഇരുട്ടു അറയില്‍ മുരുട്ടു കുത്തില്‍ ഗൗതം കാര്‍ത്തികിന്റെ നായികയായി വൈഭവി ശൈന്‍ഡില്യയാണ് വേഷമിടുന്നത്. . സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ ഗണനവേല്‍ രാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്.