2018, മേയ് 25, വെള്ളിയാഴ്‌ച

കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചു.ട്രോളന്മാർക് പൂക്കാലം വരവായി.


ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി രാഷട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. ലഫ്റ്റണല്‍ ജനറല്‍ നിര്‍ഭയി ശര്‍മ്മ മെയ് 28 ന് കാലാവധി തികയ്ക്കും. ഈ ഒഴിവിലേക്കാണ് നിയമനം.

മിസോറാമില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിയമനം. 40 സീറ്റുകളിലാണ് മിസോറാമില്‍ മത്സരം നടക്കാനുള്ളത്. വി മുരളീധരനെ മാറ്റിയാണ് 2015 ഡിസംബര്‍ 18 ന് കുമ്മനം രാജശേഖരന്‍ ബിജെപി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. 57കാരനായ കുമ്മനം ഗവര്‍ണറായി ചുമലയെടുക്കുന്നതോടെ കേരളത്തല്‍ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ ആളെ നിയമിക്കും.

കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ തിരുവന്തപുരം വട്ടിയൂര്‍കാവില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഹിന്ദു ഐക്യ വേദിയുടെമുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ജനറല്‍ സെക്രട്ടറിയും ജന്മഭൂമി ദിനപ്പത്രത്തിന്റെ ചെയര്‍മാനുമായിരുന്നു കുമ്മനം.

കോട്ടയം പട്ടണത്തില്‍ നിന്ന് നാലു കിലോമീറ്റര്‍ ദൂരത്തുള്ള കുമ്മനം എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. 1987ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് രാജിവച്ച അദ്ദേഹം ആര്‍എസ്എസ്സിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്നു.