2018, മേയ് 26, ശനിയാഴ്‌ച

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പറവയുടെ ഡിവിഡി റിലീസ് തീയതി പുറത്ത് വിട്ട് ദുല്‍ഖര്‍
തിയേറ്ററില്‍ വന്‍ ഹിറ്റായി മാറിയ പറവയുടെ ഡിവിഡി റിലീസ് തീയതി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. സിനിമ റിലീസ് ചെയുന്നത് പോലെ തന്നെയാണ് ആരാധകര്‍ പറവയുടെ ഡിവിഡി റിലീസിനും വേണ്ടി കാത്തിരുന്നത്. സൗബിന്റെ പ്രഥമ സംവിധ സംരംഭമായ പറവയുടെ വന്‍സ്വീകാര്യത തന്നെയായിരുന്നു ഇതിന് പിന്നിലെ കാരണം.

മലയാളത്തില്‍ സാധാരണ സിനിമയുടെ റിലീസിന് ശേഷം എണ്‍പത് ദിവസത്തിനികം ഡിവിഡി വിപണിയിലെത്തുന്നതാണ് പതിവ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 21 നായിരുന്നു പറവയുടെ റിലീസ്. എന്നിട്ടും ഇതു വരെ സിനിമയുടെ ഡിവിഡി വിപണിയില്‍ ലഭ്യമായിരുന്നില്ല.

നിരവധി ആരാധകരാണ് സിനിമയുടെ ഡിവിഡി റിലീസിന്റെ തീയതി അന്വേഷിച്ചിരുന്നത്. മെയ് 30 ന് പറവയുടെ ബ്ലൂറേ, ഡിവിഡി, വിസിഡി തുടങ്ങിയവ വിപണിയില്‍ ലഭ്യമാക്കുമെന്നാണ് ദുല്‍ഖര്‍ അറിയിച്ചിരിക്കുന്നത്. താരം ഫെയ്‌സ്ബുക്കിലൂടെയാണ് ഈ വിവരം പങ്കുവച്ചത്.
https://www.facebook.com/DQSalmaan/photos/a.265084923593993.40540.261496793952806/1307310152704793/?type=3&theater