2018, ജൂൺ 20, ബുധനാഴ്‌ച

ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായി ആമസോണ്‍ സിഇഒ , പിന്നിലാക്കിയത് ബില്‍ ഗേറ്റ്‌സിനെലോകത്തെ കോടീശ്വരന്മാരുടെ പട്ടികയില്‍  പ്രഥമസ്ഥാനത്ത് ആമസോണ്‍ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് ഇടംപിടിച്ചു. ‘ഫോബ്‌സ്’ മാസികയാണ് ഇതു സംബന്ധിച്ച പട്ടിക പ്രസിദ്ധീകരിച്ചത്. 141.9 ബില്യന്‍ അമേരിക്കന്‍ ഡോളറാണ് ജെഫ് ബെസോസിന്റെ ആസ്തി. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സാണ്.  പട്ടികയിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 92.9 ബില്യന്‍ അമേരിക്കന്‍ ഡോളറാണ് മൈക്രോസോഫ്റ്റ് സ്ഥാപകന്റെ ആസ്തി. മൂന്നാം സ്ഥാനത്ത് നിക്ഷേപകനായ വാറന്‍ ബഫെറ്റാണ് ഇടം പിടിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന് 82.2 ബില്യന്‍ അമേരിക്കന്‍ ഡോളറിന്റെ ആസ്തിയാണുള്ളത്.  നിലവില്‍ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കമ്പനികളില്‍ രണ്ടാം സ്ഥാനത്താണ് ആമസോണിന്റെ സ്ഥാനം. ആപ്പിളാണ് ലോകത്തിലെ വിലപിടിപ്പുള്ള കമ്പനികളില്‍ ആദ്യ സ്ഥാനം അലങ്കരിക്കുന്നത്.