2018, ജൂൺ 2, ശനിയാഴ്‌ച

നിപ്പാ വൈറസ്: സോഷ്യല്‍ മീഡിയില്‍ വ്യാജപ്രചാരണം നടത്തിയ അഞ്ചുപേര്‍ അറസ്റ്റില്‍; അശാസ്ത്രീയ പ്രചാരണങ്ങള്‍ നടത്തരുതെന്ന് പൊലീസ്നിപ്പാ വൈറസ് സംബന്ധിച്ചു സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം നടത്തിയിയ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറോക്ക് സ്വദേശികളാണ് അറസ്റ്റിലായ അഞ്ചു പേരും. വൈഷ്ണവ്, ബിവിജ്, നിമേഷ്, ബില്‍ജിത്ത്, വിഷ്ണുദാസ് എന്നിവരാണ് അറസ്റ്റിലായത്.  നിപ്പാ വൈറസ് പടരുന്നതിനെ സംബന്ധിച്ച് വാട്‌സ്ആപ് അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ ഇവര്‍ അശാസ്ത്രീയ പ്രചാരണം നടത്തിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ഉണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി.  ഒറ്റവായനയില്‍ ആധികാരികം എന്നുതോന്നുന്ന രീതിയിലായിരുന്നു ഇവരുടെ പ്രചരണം. നടക്കാവ്, നല്ലളം, ഫറൂഖ് സ്റ്റേഷനുകളിലാണ് ഇവര്‍ക്കെതിരെ കേസെടുത്തതും അറസ്റ്റുകളുണ്ടായതും. യാതൊരു കാരണവശാലും ഇത്തരം സന്ദേശങ്ങള്‍ ആര്‍ക്കും അയയ്ക്കരുതെന്ന് ജില്ലാ പൊലീസ് മേധാവി കാളിരാജ് മഹേഷ് കുമാര്‍ ഐപിഎസ് അറിയിച്ചു.