2018, ജൂലൈ 12, വ്യാഴാഴ്‌ച

മികച്ച ഫീച്ചറുകളുമായി ഷവോമിയുടെ പുതിയ അവതാരം; എംഐ എ2 ഉടന്‍ വിപണിയില്‍


കുറഞ്ഞ വിലയില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച് വിപണിയില്‍ താരമായി കുതിക്കുകയാണ് ഷവോമി. ഷവോമിയുടെ സ്മാര്‍ട്ട് ഫോണുകളും സ്മാര്‍ട്ട് ടിവിയും ചൂടപ്പം പോലെയാണ് വിപണിയില്‍ വിറ്റു പോകുന്നത്. വിജയഗാഥ തുടര്‍ന്നു കൊണ്ടിരിക്കെ ഷവോമി അവരുടെ പുതിയ മോഡലിനെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. പുതിയ ഹാന്‍ഡ്‌സെറ്റ് എംഐ എ2 ജൂലൈ 25 ന് സ്‌പെയിനില്‍ അവതരിപ്പിക്കും.

5.99 ഇഞ്ച് ഫുള്‍ എച്ച്ഡിയാണ് മോഡലിന്റെ ഡിസ്‌പ്ലെ. പിന്നില്‍ ഇരട്ട ക്യാമറയാണ് സ്ഥാനം പിടിക്കുന്നത്.. പിന്നിലെ ഒന്നാം ക്യാമറ 12 മെഗാപിക്‌സലും സെല്‍ഫി ക്യാമറ 20 മെഗാപിക്‌സലുമാണ്. ആന്‍ഡ്രോയ്ഡ് ഒറിയോ ആണ് എംഐ എ2 ന്റെ ഒഎസ്. സ്‌നാപ്ഡ്രാഗന്‍ 660 ടീഇ ആണ് പ്രോസസര്‍. 3010 എംഎഎച്ച് ആണ് ബാറ്ററി.
നാലു മെമ്മറി വേരിയന്റുകളിലായാണ് എംഐ എ2 എത്തുക്. 4ജി റാം/ 32 ജിബി സ്റ്റോറേജ്, 4 ജിബി റാം/ 64 ജിബി സ്റ്റോറേജ്, 4ജിബി റാം/ 128 ജിബി സ്റ്റോറേജ്, 6ജിബി റാം / 128 ജിബി സ്റ്റോറേജ് എന്നീ വേരിയന്റുകളില്‍ ഫോണെത്തും. ഗോള്‍ഡ്, ബ്ലൂ, ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലാകും മോഡല്‍ വിപണിയിലെത്തിക. മോഡലിന്റെ വില വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.