2018, ജൂലൈ 2, തിങ്കളാഴ്‌ച

ബിവറേജില്‍ ക്യൂ നിന്ന് സമയം കളയേണ്ട; മദ്യം ഇനി വീട്ടിലെത്തും


ഇനി ബിവറേജില്‍ ക്യൂ നിന്ന് സമയം കളയേണ്ട ആവശ്യമില്ല.
സ്വീഡനിലെ ബിവറേജസ് കോര്‍പറേഷന്‍ മദ്യം ഇനി ഹോം ഡെലിവെറിയായി നല്‍കും. ബിവറേജ് ഷോപ്പിലെ സ്ഥലപരിമിധി മൂലം മദ്യം വാങ്ങാനെത്തുന്നവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് മനസ്സിലാക്കിയ സ്വീഡനിലെ ബിവറേജസ് കോര്‍പറേഷനായ സിസ്റ്റം ബുലോഗെറ്റാണ് മദ്യം വീട്ടിലെത്തിക്കാന്‍ തയാറായിരിക്കുന്നത്. 

സ്വീഡനില്‍ 3.5 ശതമാനത്തില്‍ കൂടുതല്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള എല്ലാ മദ്യവും വില്‍ക്കാനുള്ള അധികാരം സര്‍ക്കാര്‍ സ്ഥാപനമായ സിസ്റ്റം ബുലോഗെറ്റിനാണ്. വിദൂര ഗ്രാമങ്ങളിലുള്ളവര്‍ക്ക് മദ്യം വാങ്ങാന്‍ എത്താനുള്ള ബുദ്ധിമുട്ട് മുന്നില്‍ കണ്ടാണ് ബിവറേജസ് കോര്‍പറേഷന്‍ ഹോം ഡെലിവറിക്ക് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നത്.  നിലവില്‍ രാജ്യത്തുള്ള 21 മുനിസിപ്പാലിറ്റികളുള്ളതില്‍ പത്തെണ്ണത്തില്‍ ഹോം ഡെലിവറി സൗകര്യം ലഭ്യമാണ്. ബാക്കിയുള്ളവയിലും ഈ സൗകര്യം ലഭ്യമാക്കാനാണ് സിസ്റ്റം ബുലോഗെറ്റിന്റെ നീക്കം.

 എന്നാല്‍, ഹോം ഡെലിവെറിക്കെതിരെ രാജ്യത്ത് പ്രതിഷേധവും ഉയരുന്നുണ്ട്. സ്വീഡനില്‍ മദ്യ ഉപയോഗം കുറയ്ക്കാനുള്ള നീക്കമാണ് വീട്ടില്‍ മദ്യം എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ഇതോടെ ബിവറേജില്‍ വിതരണം കുറയുമെന്നുമാണ് പ്രതിഷേധക്കാരുടെ വാദം.