2018, ജൂലൈ 2, തിങ്കളാഴ്‌ച

മെക്സിക്കൻ കോട്ടപൊളിച്ച് നെയ്മർ; ബ്രസീൽ ക്വാർട്ടർ ഫൈനലിൽമെക്‌സിക്കോയ്‌ക്കെതിരെ ബ്രസീലിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കാനറികളുടെ ജയം. ജയത്തോടെ മഞ്ഞപ്പട പ്രീക്വാട്ടറിലേക്ക് പ്രവേശിച്ചു. ബ്രസീല്‍ സ്വന്തമാക്കിയ രണ്ട് ഗോളുകള്‍ക്കും നെയ്മറുടെ സ്പര്‍ശമുണ്ടായിരുന്നു.  51-ാം മിനിറ്റില്‍ സൂപ്പര്‍ താരം നെയ്മറാണ് ബ്രസീലിനായി ആദ്യഗോള്‍ സ്വന്തമാക്കിയത്.

 വില്യന്റെ പാസില്‍നിന്നായിരുന്നു് നെയ്മറിന്റെ് ഗോള്‍. സമനില ഗോളിനായി മെക്‌സിക്കോ നിരന്തരം ശ്രമിച്ചുവെങ്കിലും ബ്രസീലിയന്‍ പ്രതിരോധത്തിനു മുന്നില്‍ അവയൊന്നും വിലപ്പോയില്ല. 88-ാം മിനിറ്റില്‍ ഫിര്‍മീഞ്ഞോയിലൂടെ ലീഡ് രണ്ടാക്കി ഉയര്‍ത്തുകയായിരുന്നു. മികച്ചൊരു കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ മെക്‌സിക്കന് ഗോള്‍മുഖത്തേക്ക് ഓടിയെത്തിയ ഫിര്‍മിഞ്ഞോയ്ക്ക് നെയ്മര്‍ പാസ് കൈമാറുന്നു. മെക്‌സിക്കന്‍ ഗോള്‍കീപ്പര്‍ ഒച്ചോവയെ കടന്നെത്തിയ പന്ത് കാലുകൊണ്ട ചെറുതായി തടുക്കേണ്ടുന്ന പണിയേഫിര്‍മീഞ്ഞോയ്ക്കുണ്ടായിരുന്നുള്ളു.