2018, ഓഗസ്റ്റ് 18, ശനിയാഴ്‌ച

ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം ശക്തമാക്കുന്നു; 11 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത; പള്ളിയില്‍ മതിലിടിഞ്ഞ് വീണ് പറവൂരില്‍ ആറ് പേര്‍ മരിച്ചു


പറവൂരില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്ന പള്ളിയുടെ മതില്‍ ഇടിഞ്ഞുവീണ് അവിടെ അഭയം തേടിയ ആറുപേര്‍ മരിച്ചു. വ്യാഴാഴ്ച രാത്രി നോര്‍ത്ത് കുത്തിയതോടുള്ള പള്ളിയിലാണ് അപകടം നടന്നത്. എന്നാല്‍, ശനിയാഴ്ചയാണ് സംഭവം പുറംലോകം അറിയുന്നത്. വി.ഡി സതീശന്‍ എം.എല്‍.എ ഇക്കാര്യം സ്ഥിരീകരിച്ചു.
പള്ളിയില്‍ ഉണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ടെന്ന് വി.ഡി സതീശന്‍ എം.എല്‍.എ മാധ്യമങ്ങളോട് പറഞ്ഞു. വെള്ളം കുത്തിയൊലിച്ചെത്തിയാണ് പള്ളിയുടെ മതില്‍ ഇടിഞ്ഞുവീണത്. പറവൂര്‍ പ്രദേശത്തെ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യ മരുന്നുകള്‍ ഇല്ലെന്നും ക്യാമ്പില്‍ ഉണ്ടായിരുന്ന ഒരു കുട്ടി അടക്കമുള്ളവര്‍ മരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.