2018, ഓഗസ്റ്റ് 15, ബുധനാഴ്‌ച

പ്രളയക്കെടുതി ; 12 ജില്ലകളില്‍ റെഡ് അലര്‍ട്ട്, മുഖ്യമന്ത്രി അടിയന്തിരയോഗം വിളിച്ചു


സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തിരയോഗം വിളിച്ചു. കേരളത്തില്‍ നിലവില്‍ 12 ജില്ലകളില്‍ റെഡ് അലാര്‍ട്ട് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അടിയന്തരിരയോഗം നടത്തുന്നത്.

മഴ കനത്തത്തോടെ ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള അപകട സാധ്യതകള്‍ കണക്കിലെടുത്ത് ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങീ ജില്ലകളില്‍ റെഡ് അലാര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കനത്ത മഴയും കാറ്റും തുടരുന്നതിനാല്‍ മിക്ക നദികളും കരകവിഞ്ഞ് ഒഴുകുന്നു. അണക്കെട്ടുകളുടെ ജലനിരപ്പും ഉയരുകയാണ്. 33 ഡാമുകളാണ് സംസ്ഥാനത്ത് ആകെ തുറന്നിരിക്കുന്നത്. നീരൊഴുക്ക് ശക്തമായതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ കാര്യമായ വര്‍ധനയുണ്ട്. പുലര്‍ച്ചെ നാലു മണിവരെയുള്ള വരെയുള്ള കണക്കുകള്‍ പ്രകാരം ഇടുക്കി ഡാമിലെ ജലനിരപ്പ് 2398.28 അടിയാണ്.
സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ എല്ലാ സേനാവിഭാഗങ്ങളും ഏത് സാഹചര്യത്തെയും നേരിടാന്‍ പൂര്‍ണ്ണ സജ്ജമാവാണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. അവധിയില്‍ പോയിരിക്കുന്നതും വീടികളിലേക്ക് മടങ്ങിയിരിക്കുന്നതുമായ മുഴുവന്‍ റവന്യു ഉദ്യോഗസ്ഥരോടും ഓഫീസുകളിലേക്ക് എത്രയും വേഗം മടങ്ങിയെത്താനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.ശനിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.