2018, ഓഗസ്റ്റ് 21, ചൊവ്വാഴ്ച

കേന്ദ്രത്തേയും ഞെട്ടിച്ച്‌ യുഎഇ! കേരളത്തിന് എഴുനൂറ് കോടി രൂപയുടെ സഹായം.. കൈകോര്‍ത്ത് അറബ് ലോകംതിരുവനന്തപുരം: പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളത്തെ കൈവിടാന്‍ അറബ് ലോകം തയ്യാറല്ല. ഇപ്പോള്‍ തന്നെ അറബ് രാജ്യങ്ങള്‍ ഔദ്യോഗികമായിത്തന്നെ ഒരുപാട് സഹായങ്ങള്‍ കേരളത്തിന് വേണ്ടി ചെയ്തുകഴിഞ്ഞു. ഇപ്പോഴിതാ യുഎഇയുടെ വക ഞെട്ടിപ്പിക്കുന്ന ഒരു സഹായ വാഗ്ദാനം.  

കേരളത്തിന് എഴുനൂറ് കോടി രൂപ നല്‍കും എന്നാണ് യുഎഇ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുള്ളത്. ഇക്കാര്യം പ്രധാനമന്ത്രിയെ ഔദ്യോഗികമായി അവര്‍ അറിയിച്ചിട്ടുണ്ട് എന്നും മുഖ്യമനമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയെ നേരിട്ടും ഇക്കാര്യം അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന്‍ അറിയിച്ചിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കേന്ദ്ര സര്‍ക്കാര്‍ അടിയന്തര സഹായം ആയി അഞ്ഞൂറ് കോടി രൂപയായിരുന്നു കേരളത്തിന് പ്രഖ്യാപിച്ചത്. അതിന് മുമ്ബ് ഒരു നൂറ് കോടി രൂപയും പ്രഖ്യാപിച്ചിരുന്നു.  ഇരുപതിനായിരം കോടി രൂപയുടെ നഷ്ടം ഉണ്ടായതായിട്ടായിരുന്നു കേരളം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. അടിയന്തരമായി രണ്ടായിരം കോടി രൂപയുടെ സഹായവും ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ പ്രളയക്കെടുതിയ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്ന ആവശ്യവും കേരളം കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ചിരുന്നു.നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചൈയ്യു