2018, ഓഗസ്റ്റ് 20, തിങ്കളാഴ്‌ച

ഒരുകിലോ തക്കാളിക്ക് 80 രൂപ മുതല്‍ 200 വരെ, ഇഞ്ചിക്ക് കിലോ 200 രൂപ, കാരറ്റിന് കിലോ 120 രൂപ; പ്രളയകാലം മുതലാക്കി വ്യാപാരികള്‍ കൊള്ള ലാഭം കൊയ്യുന്നു


പ്രളയക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്ത് അവശ്യവസ്തുക്കള്‍ക്ക് അമിത വില ഈടാക്കുന്നതായുള്ള പരാതി വ്യാപകമാകുന്നു. വ്യാപാരികള്‍ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും പാടില്ല എന്ന് മുഖ്യ മന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശം അവഗണിച്ച് ദുരന്തക്കാലം മുതലക്കി ചില വ്യാപാരികളുടെ ഈ കൊടും ക്രൂരത.പച്ചകറികള്‍ക്ക് അമിത വില ഈടാക്കുന്നവെന്ന പരാതിയെ തുടര്‍ന്നാണ് സൗത്ത് ലൈവ് സംഘം പച്ചക്കറി മാര്‍ക്കറ്റില്‍ അന്വേഷണത്തിനായി എത്തിയത്. ആദ്യം എത്തിയത് കലൂരിലുള്ള പച്ചക്കറി വ്യാപര കടയിലാണ്,പച്ചക്കറിക്ക് വില കൂട്ടിയോ എന്ന ചോദ്യത്തിനുള്ള മറുപടിയായി വ്യാപാരികള്‍ പറയുന്നത് വാഹന വാടക അധികമായി നല്‍കണമെന്നും അതിനാലാണ് വില വര്‍ധനവ് എന്നായിരുന്നു.

പച്ചക്കറിയുടെ മൊത്തവിതരണ കേന്ദ്രമായ മാര്‍ക്കറ്റില്‍ വില കുറവുണ്ടോയെന്നറിയാന്‍ നേരെ ഞങ്ങള്‍ പോയത് എറണാകുളം മാര്‍ക്കറ്റിലേക്കാണ് കലൂരിലെ ചില്ലറ വ്യാപാര കേന്ദ്രത്തില്‍ 200 രൂപയുണ്ടായിരുന്ന ഇഞ്ചിക്ക് 100 രൂപയാണ് മാര്‍ക്കറ്റിലെ വില, കാരറ്റ് കലൂരില്‍ 110 രൂപയും എറണാകുളം മാര്‍ക്കറ്റില്‍ 80 രൂപയുമാണ് ഈടാക്കിയത് തക്കാളി കിലോയ്ക്ക് ഇടപ്പളളിയിലെ ചില്ലറ വ്യാപകര കേന്ദ്രത്തില്‍ 200 രൂപയമായണ് വാങ്ങിയത്.കലൂരില്‍ 80, മാര്‍ക്കറ്റില്‍ 60 രൂപയുമാണ് വില.കോളിഫ്ളവറിന് ചില വ്യാപാരികള്‍ 60 രൂപ മുതല്‍ 80 രൂപ വരെ ഈടാക്കുന്നു,ഫ്രൂട്ട്സ് വില്‍പ്പനകടകളിലും വലിയ വിലയാണ് നല്‍കണ്ടത്. നാടന്‍ എത്തക്ക കിലോയ്ക്ക 80 രൂപയാണ് ഈടാക്കുന്നത് ഞാലിപൂവന്‍ പഴത്തിന് 50 രൂപയും പലസ്ഥലങ്ങളിലും ഈടാക്കുന്നുണ്ട്.80 രൂപ വിലയുള്ള അനാറിന് 100 രൂപയാണ് വില .പലവൃജ്ഞന സാധനങ്ങളുടെയും വിലയില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.കാക്കനാടുള്ള വി.കെ മാര്‍ട്ടില്‍ നിന്നും പൊതുവിപണിയില്‍ 41 .50 പൈസയുള്ള സുരേഖ അരിയക്ക് ഈടാക്കിയത് 49 രൂപ.39 രൂപ മാത്രമുള്ള പഞ്ചസാരയ്ക്ക് ഇവിടെ ഈടാക്കിയത് 57 രൂപ,പ്രളയത്തിന് മുന്‍പ് ഉണ്ടായിരുന്ന ഭക്ഷ്യവസ്തുക്കളാണ് അമിതവിലയക്ക് വില്‍ക്കുന്നത്.
കച്ചവടക്കാരില്‍ ഭൂരിഭാഗവും വില വര്‍ധിപ്പിക്കാതെ തന്നയാണ് അവശ്യസാധനങ്ങള്‍ വില്‍ക്കുന്നത്.ദുരിതശാസക്യാമ്പുകളിലേക്കുള്ള പച്ചക്കറികള്‍ക്ക് ഇവര്‍ വില കുറച്ച് നല്‍കുകയും ചെയ്യുന്നു,ഇതിനിടയിലാണ് ചില വ്യാപാരികള്‍ പ്രളയബാധയുടെ മറവില്‍ അമിത വില ഈടാക്കി ജനങ്ങളെ ചൂഷ്ണം ചെയ്യുന്നത് ഇത്തരക്കാര്‍ക്കതെിരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കര്‍ശന നടപടിയെടുക്കണമെന്നാവിശ്യം ശക്തമാവുകയാണ്.