2018, ഓഗസ്റ്റ് 22, ബുധനാഴ്‌ച

പ്രളയത്തില്‍ വീട് തകര്‍ന്നതില്‍ മനംനൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കി


കൊച്ചി : പ്രളയത്തില്‍ വീട് തകര്‍ന്നതില്‍ മനംനൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കി. എറണാകുളം കോതാട് ദ്വീപ് സ്വദേശി റോക്കി(68)യാണ് ചെളിമൂടിയ സ്വന്തം വീട്ടില്‍ വെച്ച്‌ ആത്മഹത്യ ചെയ്തത്. പ്രളയക്കെടുതിയില്‍ മാനനൊന്തുള്ള മൂന്നാമത്തെ ആത്മഹത്യയാണിത്. ദുരിതാശ്വാസക്യാംപില്‍ നിന്നും ഇന്നലെ വീട് വൃത്തിയാക്കാനായി എത്തിയ റോക്കി തിരിച്ചു വരാത്തതിന് തുടര്‍ന്ന് ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.