2018, ഓഗസ്റ്റ് 27, തിങ്കളാഴ്‌ച

വീടുകള്‍ വൃത്തിയാക്കാനെത്തിയ സന്നദ്ധ പ്രവര്‍ത്തകരെ പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി


പത്തനംതിട്ട: പ്രളയത്തിൽപ്പെട്ട വീടുകൾ വൃത്തിയാക്കാനെത്തിയ രണ്ട് സന്നദ്ധ പ്രവർത്തകരെ പമ്പയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി. റാന്നി സ്വദേശികളായ കക്കുടുമൻ കല്ലക്കുളത്ത് സിബി (40), ഉതിമൂട് നിന്നുള്ള ലെസ്വിൻ (35) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ഇവർക്കൊപ്പം ഒഴുക്കിൽപ്പെട്ട രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി.

പള്ളിയിൽ നിന്ന് സംഘമായി റാന്നിഭാഗത്ത് വീടുകൾ ശുചീകരിക്കാനെത്തിതാണ് ഇവർ. ശുചീകരണത്തിന് ശേഷം കാലുകഴുകാൻ ഇറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ആദ്യം ഒഴുക്കിൽപ്പെട്ട ലെസ്വിനെ രക്ഷിക്കാനാണ് സിബി വെള്ളത്തിലേക്ക് ചാടിയത്. ശക്തമായ ഒഴുക്കിൽപ്പെട്ട ഇവരെ കാണാതായി. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു.