2018, ഓഗസ്റ്റ് 15, ബുധനാഴ്‌ച

മുല്ലപെരിയാർ നിറയുന്നു. നെടുമ്പാശ്ശേരി വിമാനത്താവളം വെള്ളത്തിൽ


മുല്ലപ്പെരിയാറിലേക്കെത്തുന്നത് 1393 ക്യുമെക്‌സ് വെള്ളം, തുറന്നുവിടുന്നത് 580 ക്യുമെക്‌സ് മാത്രം, കേരളം ആശങ്കയില്‍ കഴിയുമ്പോഴും ജലനിരപ്പ് 142 അടി ആക്കി അണക്കെട്ടിന് ബലക്ഷയമില്ലെന്ന് വാദിക്കാന്‍ തമിഴ് നാടിന്റെ ശ്രമം. കനത്ത മഴയെ തുടര്‍ന്നാണ് മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടിയിലെത്തിയത്. ഇതാദ്യമായാണ് ഡാമിലെ ജലനിരപ്പ് ഇത്രയും എത്തുന്നത്. ഡാമിന്റെ 13 സ്പില്‍വേ ഷട്ടറുകളും തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയെങ്കിലും നീരൊഴുക്ക് കൂടിയതാണ് ജലനിരപ്പ് ഉയരാനിടയാക്കിയത്.

നെടുമ്പാശ്ശേരി വിമാനത്താവളം ഇപ്പോൾ

എന്നാല്‍ ജലനിരപ്പ് ഉയരാന്‍ തുടങ്ങിയതോടെ അടിയന്തരമായി കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും തമിഴ്‌നാട് അത് നിരാകരിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തമിഴ്‌നാടിനോട് ഈ ആവശ്യം ഉന്നയിച്ചത്. ജലനിരപ്പ് വര്‍ധിച്ചിട്ടും കൂടുതല്‍ വെള്ളം കൊണ്ടുപോയി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കാന്‍ തമിഴ്‌നാട് തയ്യാറായിരുന്നില്ല.


നെടുമ്പാശ്ശേരി വിമാനത്താവളം ഇപ്പോൾ

മഴയെ തുടര്‍ന്ന് നീരൊഴുക്ക് കൂടിയതിനാല്‍ ഡാമിലെ ജലനിരപ്പ് അതിവേഗം ഉയരുകയാണ്. സെക്കന്‍ഡില്‍ 13,93,000 ലിറ്റര്‍ വെള്ളമാണ് മുല്ലപ്പെരിയാറില്‍ ഒഴുകിയെത്തുന്നത്. സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് 142 അടി വരെ ജലനിരപ്പ് ഉയര്‍ത്താം. ഇതാണ് കൂടുതല്‍ വെള്ളം കൊണ്ടുപോകാതിരിക്കാന്‍ തമിഴ്‌നാട് കാരണമാക്കുന്നത്. 142 അടിയ്ക്ക് മുകളില്‍ ഡാമിലെ ജലനിരപ്പ് എത്തിയാല്‍ കൂടുതല്‍ വെള്ളം കൊണ്ടുപോകുമെന്നാണ് തമിഴ്‌നാടിന്റെ നിലപാട്.


അതേസമയം, ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതോടെ പെരിയാറിന്റെ ഇരു കരകളിലും 100 മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്കും ജില്ലാ കലക്ടര്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ഇപ്പോഴും തുടരുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരും. സ്പില്‍വേകളെല്ലാം പുലര്‍ച്ചെ 2.30ന് തുറന്നെങ്കിലും ജലനിരപ്പ് ഉയരുകയാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി അണക്കെട്ടില്‍ നിന്നും പുറത്തുവിടുന്ന ജലത്തിന്റെ അളവ് സെക്കന്‍ഡില്‍ 15 ലക്ഷം ഘനമീറ്ററായി ഉയര്‍ത്തിയിട്ടുണ്ട്.

😍