2018, ഓഗസ്റ്റ് 6, തിങ്കളാഴ്‌ച

കൊച്ചുണ്ണിയ്ക്കായി പോലീസിന്റെ ലുക് ഔട്ട നോട്ടീസ് ; റിലീസിനോടനുബന്ധിച്ച് വ്യത്യസ്ഥമായ പ്രമോഷനുമായി അണിയറപ്രവര്‍ത്തകര്‍


റോഷന്‍ ആന്‍ഡ്രൂസ് – നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണി തീയേറ്ററുകളിലെത്താന്‍ തയ്യാറെടുക്കുകയാണ്. ഇപ്പോഴിതാ റിലീസിനോട ്നുബന്ധിച്ച് വ്യത്യസ്ഥമായ ഒരു പ്രമോഷന്‍ രീതിയുമായി രംഗത്ത് വന്നിരിക്കുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.

കായംകുളം കൊച്ചുണ്ണിയെ പിടികിട്ടാനുണ്ടെന്ന പോലീസിന്റെ ലുക് ഔട്ട് നോട്ടീസ് റെയില്‍വേ സ്റ്റേഷനുകളില്‍ പതിച്ചിരിക്കുകയാണ്. കൊച്ചുണ്ണിയായി വേഷമിട്ട നിവിന്റെ വരച്ച ചിത്രമാണ് പതിച്ചിരിക്കുന്നത്. കായംകുളം, ചേര്‍ത്തല, കൊല്ലം തുടങ്ങിയ സ്റ്റേഷനുകളില്‍ ചിത്രം പതിച്ചിട്ടുണ്ട്.

ഈ ചിത്രം ഓഗസ്റ്റ് 15ന് തീയേറ്ററുകളിലെത്തും.ബോബിസഞ്ജയ് ടീമാണ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ്, സുധീര്‍ കരമന, മണികണ്ഠന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

ചിത്രത്തിനായി ബിനോദ് പ്രധാന്‍ ഛായാഗ്രഹണവും ദേശീയ പുരസ്‌കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിര്‍വ്വഹിക്കുന്നു.  GCC രാജ്യങ്ങളിലും യൂറോപ്പിലും ഓഗസ്റ്റ് 16ന് ചിത്രം റിലീസ് ചെയ്യും. നിവിന്‍ പോളി നായകനായെത്തുന്ന കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാലും വേഷമിടുന്നുണ്ട്.