2018, സെപ്റ്റംബർ 5, ബുധനാഴ്‌ച

മോദിയുടെ വിമര്‍ശകനായിരുന്ന ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു,നടപടി 10 വര്‍ഷം മുമ്പത്തെ കേസില്‍


പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നിരന്തരം വിമര്‍ശനമുയര്‍ത്തുന്ന വിവാദ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് സി.ഐ.ഡി കസ്റ്റഡിയിലെടുത്തു. രണ്ടു പൊലീസ് ഓഫീസര്‍മാരടക്കം ആറുപേരെ കൂടി അദ്ദേഹത്തിനൊപ്പം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ
ചോദ്യം ചെയ്തു വരുകയാണ്.
1998 ല്‍ സഞ്ജീവ് ഭട്ട് ബനസ്‌കന്ത മേഖലയില്‍ ഡി.സി.പി.യായിരിക്കെ വ്യാജ മയക്കുമരുന്ന് കേസില്‍ അഭിഭാഷകനെ കുടുക്കാന്‍ ശ്രമിച്ചെന്ന വ്യാജ പരാതിയിലാണ് നടപടി. പത്ത് വര്‍ഷം പഴക്കമുള്ള കേസിലാണ് അദ്ദേഹത്തെ ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഈയിടക്ക് അദ്ധേഹത്തിന്റെ  ഒരു ട്വിറ്റെർ പോസ്റ്റ് വൈറൽ ആയിരുന്നു 
2002 കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കെതിരെ സംസാരിച്ചതിന് ഭട്ടിനെ 2015ല്‍ ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.
2002ലെ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് പിന്നീട് ഭട്ട് സുപ്രീംകോടതിയില്‍ സത്യവാങ് മൂലം നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ മോദിക്കും കേന്ദ്ര സര്‍ക്കാരിനും എതിരെ സഞ്ജീവ് ഭട്ട് നിരന്തരം വിമര്‍ശനം ഉന്നയിക്കാറുണ്ട്.