2018, സെപ്റ്റംബർ 17, തിങ്കളാഴ്‌ച

നടൻ ക്യാപ്റ്റൻ രാജു അന്തരിച്ചുനടൻ ക്യാപ്റ്റൻ രാജു അന്തരിച്ചു. 68 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. അഞ്ഞൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇം‌ഗ്ലീഷ് എന്നീ ഭാഷകളിൽ അദ്ദേഹം തന്റെ സാനിധ്യം അറിയിച്ചു.

ഭാര്യയും മകനുമൊത്തു കൊച്ചിയിൽ നിന്നു ന്യൂയോർക്കിലേക്കുള്ള യാത്രയ്ക്കിടെ മസ്തിഷ്കാഘാതം ഉണ്ടായതിനെ തുടർന്ന് ഏറെ നാൾ ചികിത്സയിലായിരുന്നു.

സ്വഭാവ നടനായും വില്ലനായും ഹാസ്യ താരമായും ക്യാപ്റ്റൻ രാജു മലയാളികളുടെ പ്രിയതാരമായി മാറി. 1997 ൽ 'ഇതാ ഒരു സ്നേഹഗാഥ' എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധായകനായും അരങ്ങേറി.