2018, സെപ്റ്റംബർ 11, ചൊവ്വാഴ്ച

പി.സി. ജോര്‍ജ്ജിന്റെ വിവാദ പ്രസ്താവന; പോലീസിന് കന്യാസ്ത്രിയുടെ മൊഴിയെടുക്കാനായില്ല


കോട്ടയം: കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രിയെ പരസ്യമായി മോശമായി ചിത്രീകരിച്ച സംഭവത്തില്‍ പോലിസിന് കന്യാസ്ത്രിയുടെ മൊഴിയെടുക്കാനായില്ല. 

കുറവിലങ്ങാട് സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് മഠത്തിലെത്തിയെങ്കിലും കന്യാസ്ത്രിയെ കൂട്ടാക്കിയില്ല. ഇതോടെ പോലീസ് സംഘം തിരികെ പോകുകയായിരുന്നു. വരും ദിവസങ്ങളില്‍ മൊഴി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


ശനിയാഴ്ച്ച പി.സി. ജോര്‍ജ്ജ് കോട്ടയം പ്രസ് ക്ലബ്ബില്‍ വച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കന്യാസ്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയത്. ഇതില്‍ മനം നൊന്ത കന്യാസ്ത്രി ഞായറാഴ്ച നടത്താനിരുന്ന വാര്‍ത്താ സമ്മേളനം പിന്‍വലിക്കുന്നു.

എംഎല്‍എയുടെ പരാമര്‍ശത്തില്‍ നിയമസഭാ സ്പീക്കര്‍ക്കും ദേശീയ വനിതാ കമ്മീഷനും പോലീസിനും പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു.