2018, സെപ്റ്റംബർ 11, ചൊവ്വാഴ്ച

'വായമൂടെടാ പിസി'... ജോര്‍ജ്ജിനെ വെറുതേ വിടാന്‍ മല്ലൂസും തയ്യാറല്ല; സെല്ലോ ടേപ്പ് അയച്ച്‌ വായടപ്പിക്കും


കോഴിക്കോട്: ബിഷപ്പിനെതിര ബലാത്സംഗ പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച്‌ സംസാരിച്ച ആളാണ് പിസി ജോര്‍ജ്ജ്. ആ അധിക്ഷേപത്തില്‍ ജോര്‍ജ്ജ് ഇപ്പോഴും ഉറച്ച്‌ നില്‍ക്കുകയും ആണ്. റിമൂവ് പിസി ജോര്‍ജ്ജ് എന്ന പേരില്‍ ജോര്‍ജ്ജിനെതിരെ ദേശീയ തലത്തില്‍ തന്നെ ട്വിറ്ററില്‍ വലിയ കാമ്ബയിന്‍ നടക്കുന്നുണ്ട്.

അതില്‍ നിന്ന് മാറി നില്‍ക്കാന്‍ മലയാളികളും തയ്യാറല്ല. 'വായമൂടെടാ പിസി' എന്ന ഹാഷ്ടാഗോടെ ഫേസ്ബുക്കില്‍ പുതിയ കാമ്ബയിന് തുടക്കം കുറിച്ച്‌ കഴിഞ്ഞു.
പിസി ജോര്‍ജ്ജിന്റെ വായ മൂടാന്‍ സെല്ലോ ടേപ്പുകള്‍ അയച്ചുകൊടുക്കുന്നതാണ് കാമ്ബയിന്‍. ഇപ്പോള്‍ തന്നെ ഫേസ്ബുക്കില്‍ ഒരുപാട് പേര്‍ രംഗത്തെത്തിക്കഴിഞ്ഞു. പിസി ജോര്‍ജ്ജിന്റെ വാക് പ്രയോഗങ്ങള്‍ ആദ്യമായിട്ടല്ല വിവാദങ്ങള്‍ സൃഷ്ടിക്കുന്നത്.
വായമൂടെടാ പിസി
പിസി ജോര്‍ജ്ജിന്റെ വായ മൂടാന്‍ സെല്ലോ ടേപ്പുകള്‍ അയക്കുകയാണ് മലയാളികള്‍. സെല്ലോ ടേപ്പ് അയക്കുന്ന കവറിന് പുറത്ത് 'വായ മൂടെടാ പിസി' എന്ന് മലയാളത്തിലും ഇംഗ്ലീഷിലും എഴുചിക്കൊണ്ടാണ് അയക്കുന്നത്. ഫേസ്ബുക്കിലാണ് ഇത്തരം ഒരു കാമ്ബയിന്‍ തുടങ്ങിയിരിക്കുന്നത്.ആമസോണ്‍ വഴിയും

തപാലിലോ കൊറിയറിലോ അയക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും സാധ്യതകള്‍ ഏറെയുണ്ട്. ആമസോണ്‍ വഴിയോ ഫ്‌ലിപ്കാര്‍ട്ട് വഴിയോ സെല്ലോ ടേപ്പുകള്‍ അയക്കാം എന്നാണ് ഒരു വിഭാഗം പറയുന്നത്. അത്തരത്തിലുള്ള ചില പോസ്റ്റുകളും ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

വായമൂടല്‍ കാമ്ബയിന്‍

വായമൂടല്‍ കാമ്ബയിന്‍ എന്ന ഹാഷ്ടാഗും ഇത്തരത്തില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്തായാലും പിസി ജോര്‍ജ്ജിനെ വെറുതേ വിടാന്‍ ഉദ്ദേശമില്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ പലരും പറയുന്നത്. ഇപ്പോള്‍ ജോര്‍ജ്ജ് പറഞ്ഞ കാര്യങ്ങള്‍ അയാളെ എംഎല്‍എ പദവിയില്‍ നിന്ന് അയോഗ്യനാക്കാന്‍ പോന്നതാണെന്നും പലരും വിലയിരുത്തുന്നുണ്ട്.

വായില്‍ നിന്ന് പുറപ്പെടുന്ന അമേദ്യം

പിസി ജോര്‍ജ്ജിന്റെ വായില്‍ നിന്നും നിര്‍ലജ്ജം പുറപ്പെട്ടുകൊണ്ടിരിക്കുന്ന അമേദ്യം സ്വയം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍, കുറച്ച്‌ സെല്ലോ ടേപ്പ് വച്ച്‌ വായ മൂടണം സാറേ... നിങ്ങളുടെ വായ മൂടാന്‍ ഞങ്ങളുടെ വക ഇന്നാ പിടിച്ചോ ഒരു ടേപ്പ്- ആയിഷ മഹ്മൂദിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ആയിരുന്നു.പീഡനത്തെ കുറിച്ച്‌

ബിഷപ്പിനെ കുറിച്ച്‌ ആദ്യത്തെ തവണ പീഡനം ഉണ്ടായപ്പോള്‍ തന്നെ പരാതി പറയണമായിരുന്നു എന്നാണ് ജോര്‍ജ്ജ് കഴിഞ്ഞ ദിവസം പറഞ്ഞത്. പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാമത്തെ തവണ മാത്രം പരാതി നല്‍കിയത് എന്തുകൊണ്ടാണെന്നൊക്കെ ആയിരുന്നു ജോര്‍ജ്ജ് ചോദിച്ചത്. കന്യകയല്ലാത്തവര്‍ കന്യാസ്ത്രീ അല്ലെന്നും പരാതിക്കാരിക്ക് തിരുവസ്ത്രം അണിയാന്‍ അര്‍ഹതയില്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞിരുന്നു.