2018, സെപ്റ്റംബർ 6, വ്യാഴാഴ്‌ച

മീനാക്ഷിക്കുശേഷം ദിലീപിന് ഒരു കുഞ്ഞതിഥികൂടി വരാൻ പോകുന്നു



ദിലീപും കാവ്യ മാധവനും വലിയൊരു കാത്തിരിപ്പിലാണ്. മകൾ മീനാക്ഷിക്ക് കൂട്ടായി വരുന്ന കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിൽ. കാവ്യ മാധവൻ ഗർഭിണിയാണെന്നും പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരുമെന്നും നടിയുടെ കുടുംബസുഹൃത്തുക്കൾ വെളിപ്പെടുത്തി.
മീനാക്ഷിക്കു കൂട്ടായി പുതിയൊരാൾ കൂടി കുടുംബത്തിലേക്ക് കടന്നു വരുന്നതിന്റെ ആഹ്ലാദത്തിലാണ് കുടുംബാംഗങ്ങളെല്ലാം. വിവാഹശേഷം പൂർണമായും അഭിനയം നിർത്തി വീട്ടുകാര്യങ്ങളിൽ ശ്രദ്ധിക്കാനായിരുന്നു കാവ്യയുടെയും തീരുമാനം.

അതെ, കാവ്യ അമ്മയാകാൻ ഒരുങ്ങുന്നു. കാവ്യയും ദിലീപും വളരെ സന്തോഷത്തിലാണ്. പുതിയ അതിഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് രണ്ടുപേരുടെയും കുടുംബാംഗങ്ങൾ. - കാവ്യാ മാധവന്റെ കുടുംബസുഹൃത്ത് പറഞ്ഞു. 2016 നവംബർ 25 നായിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം കൊച്ചിയിൽ നടന്നത്.