2018, ഒക്‌ടോബർ 5, വെള്ളിയാഴ്‌ച

ഇടുക്കി ഡാം വൈകിട്ട്‌ നാലിന്‌ തുറക്കും; ചിമ്മിണി, തെന്മലയടക്കം ചെറുഡാമുകള്‍ തുറന്നു


ഇടുക്കി : മഴ ശക്‌തമാവുകയും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പുയരുകയും ചെയ്‌ത സാഹചര്യത്തില്‍ ഇടുക്കി ഡാം ഇന്ന്‌ തുറക്കും. വൈകിട്ട്‌ നാലിന്‌ ചെറുത്തോണിയിലെ ഒരു ഷട്ടര്‍ തുറന്ന്‌ 50 ക്യൂ മെക്സ് വെളളം തുറന്നു വിടാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ഡാം തുറക്കണമെന്നാവശ്യപ്പെട്ട്‌ കെഎസ്‌ഇബി കലക്‌ടര്‍ക്ക്‌ കത്ത്‌ നല്‍കിയിരുന്നു.

ഇടുക്കിയില്‍ രാവിലെ പത്തിന് ജലനിരപ്പ്‌ 2387.76 അടിയാണ്‌. പൂര്‍ണ സംഭരണശേഷി 2403അടിയാണ്‌. മുല്ലപ്പെരിയാറില്‍ ജലനിരപ്പ്‌ 131.5 അടിയായി. 142 അടിയാണ്‌ മുല്ലപ്പെരിയാറിന്റെ സംഭരണശേഷി.
അതേസമയം ഇന്നലെമുതല്‍ സംസ്‌ഥാനത്ത്‌ ചെറിയ ഡമുകള്‍ തുറന്നുതുടങ്ങി.ഇന്ന്‌ രാവിലെ തൃശൂരിലെ ചിമ്മിണി ഡാം തുറന്നു. തെന്മല പരപ്പാര്‍ ഡാമും തുറന്നു.മലമ്ബുഴ, പൊന്‍മുടി മാട്ടുപ്പെട്ടി ഡാമുകള്‍ ിന്നശല തുറന്നിരുന്നു. ിവയില്‍നിന്നും കൂടുതല്‍ വെള്ളം തുറന്നുവിട്ടുതുടങ്ങി.
കക്കയംഡാം ഉച്ചക്ക്‌ രണ്ടിനും ബാണാസുരസാഗര്‍ വൈകിട്ട്‌ നാലിനും തുറക്കും. പത്തനമതിട്ടയില്‍ കക്കി, ആനത്തോട്‌ , പമ്ബ, മൂഴിയാര്‍ അണക്കെട്ടുകള്‍ ഇച്ചക്ക്‌ രണ്ടിന്‌ തുറക്കും. പമ്ബാതിരത്ത്‌ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.